മാനസിക രോഗികളായ ഉമ്മയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി

എടപ്പാള്‍: വട്ടംകുളത്ത് ഒറ്റപ്പെട്ട വീട്ടില്‍ മാനസിക രോഗം പ്രകടമായിക്കണ്ട മാതാവിനെയും മകനെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വട്ടംകുളം കൊടക്കാട്ട് ഖദീജ, മകന്‍ ഇസ്മയില്‍ എന്നിവരെയാണ് പരിസരവാസികളും ആശാവര്‍ക്കര്‍മാരും ചേര്‍ന്ന് ഇന്നലെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ഇസ്മയിലിന്റെ കാലിലെ നഖങ്ങള്‍ പിഴുതു മാറ്റിയ നിലയില്‍ പരിസരവാസികള്‍ കണ്ടത്. പരിസരവാസികളെയാരും ഇവരുടെ വീട്ടിലേക്ക് അടുപ്പിക്കാതെ മാനസിക രോഗലക്ഷണങ്ങളുമായി കഴിയുകയായിരുന്നു രണ്ടുപേരും.
വിവരമറിഞ്ഞ് പരിസരവാസികളും ആശാവര്‍ക്കര്‍മാരും വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് അടിയന്തര ചികില്‍സ നല്‍കുകയായിരുന്നു. കാലിലെ നഖങ്ങള്‍ എങ്ങനെയാണ് പിഴുതുമാറ്റിയെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു ഇസ്മയില്‍ നല്‍കിയത്. ഇന്നലെ ചങ്ങരംകുളം പോലിസിന്റെ കൂടി നിര്‍ദേശാനുസരണമായിരുന്നു ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

RELATED STORIES

Share it
Top