മാനസികാരോഗ്യം നൈപുണി വികസനത്തിലൂടെ; പുനരധിവാസ പദ്ധതിയുമായി ഇംഹാന്‍സ്‌

കോഴിക്കോട്: മാനസികരോഗ ബാധിതരുടെ മാനസികാരോഗ്യവും ജീവിതനിലവാരവും വീണ്ടെടുക്കാനായി ഇംഹാന്‍സില്‍ ആരംഭിച്ച വ്യത്യസ്തമായ പുനരധിവാസ പദ്ധതി ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു.
കൃഷിയിലൂടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് ഇംഹാന്‍സ് കാംപസിലെ ഒന്നരഏക്കറോളം സ്ഥലത്ത് മരച്ചീനി കൃഷി ചെയ്തുകൊണ്ടാണ് പദ്ധതി തുടക്കമിട്ടത്.
നിലവിലുള്ള വ്യവസ്ഥാപിതമായ പുനരധി വാസ പ്രവര്‍ത്തനങ്ങളില്‍ നി ന്ന് വ്യത്യസ്തമായി ദൈനംദിന ജീവിതസാഹചര്യങ്ങളില്‍ മറ്റുള്ളവരെപ്പോലെ തന്നെ സമൂഹത്തില്‍ ഒറ്റപ്പെടാതെ ജീവിക്കുന്നത് മാനസികരോഗ ബാധിതരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെയാണ് ഇംഹാന്‍സ് വ്യത്യസ്തമായ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.
പ്രൊവിഡന്‍സ് കോളജിലെ എന്‍എസ്എസ് വോളന്റിയര്‍മാരും വേങ്ങേരി നിറവും ഇംഹാന്‍സിലെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള അംഗങ്ങള്‍ക്കൊപ്പം കൃഷിയിലൂടെ മാനസികാരോഗ്യ പദ്ധതിയില്‍ പങ്കാളികളായി.
ഇംഹാന്‍സ് ഡയരക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പത്മാവതി, പ്രൊവിഡന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ സി സിനിത, നിറവ് പ്രൊജക്ട് ഡയരക്ടര്‍ ഗിരീഷ്, സിആര്‍സി ഡയരക്ടര്‍ ഡോ. റോഷന്‍ ബിജിലി, ഇംഹാന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എ എന്‍ നീലകണ്ഠന്‍ സംസാരിച്ചു.

RELATED STORIES

Share it
Top