മാനവമൈത്രിയുടെ സന്ദേശവാഹകരാവുക: തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി

മൂവാറ്റുപുഴ: ജാതി മത ഭേദമന്യേ നാം മാനവമൈത്രിയുടെ സന്ദേശവാഹകരാവണമെന്ന് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി. ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മൂവാറ്റുപുഴ മേഖല സംഘടിപ്പിച്ച 'ഇശ്ഖ് റസൂല്‍' മഹാസമ്മേളനം പുന്നമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും സ്വജനപക്ഷപാതവും അധികാരമോഹവും മലീമസമാക്കുന്ന സമകാലിക സാഹചര്യത്തില്‍ തെറ്റ് ചെയ്തത് എന്റെ മകള്‍ ഫാത്തിമയാണെങ്കിലും അവളുടെ മേലും നിയമത്തിന്റെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് ലോകത്തെ പഠിപ്പിച്ച മാനവികതയുടെ തിരുദൂതര്‍ മുഹമ്മദ് നബി(സ) യുടെ നിലപാടുകള്‍ക്ക് പ്രസക്തി ഏറിവരികയാണെന്ന് അദ്ദേഹം ഉണര്‍ത്തി. യോഗത്തില്‍ സയ്യിദ് സൈഫുദ്ധീന്‍ അധ്യക്ഷത വഹിച്ചു.  ഏറ്റവും മികച്ച സര്‍ക്കാര്‍ ഉദേ്യാഗസ്ഥനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങിയ നാവുര്‍ പരീതിന് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ മൂവാറ്റുപുഴ മേഖലയുടെ ഉപഹാര സമര്‍പ്പണം എല്‍ദോ എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. മൂവാറ്റുപുഴ മേഖലയുടെ സ്ഥാപക സെക്രട്ടറി ഷംസുദ്ധീന്‍ മൗലവിക്കുള്ള ഉപഹാരം ഇബ്രാഹിംകുഞ്ഞ് എംഎല്‍എ കൈമാറി. മുഹമ്മദ് തൗഫീഖ് മൗലവി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. സി എ മൂസാ മൗലവി നബിദിന സന്ദേശം നല്‍കി. വി എച്ച് മുഹമ്മദ് മൗലവി, എം ബി അബ്ദുല്‍ ഖാദിര്‍ മൗലവി, ഇഅ്ജാസുല്‍ കൗസരി അല്‍-ഖാസിമി, കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി, എം പി അലി മൗലവി, ഇബ്രാഹിം മൗലവി, നാസിറുദ്ധീന്‍ മൗലവി, അബൂബക്കര്‍ തങ്ങള്‍, സക്കീര്‍ തങ്ങള്‍ തുടങ്ങിയ പണ്ഡിത പ്രമുഖര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.  സൂഫീവര്യന്‍ യു പി മാത്തൂര്‍ ഉസ്താദ് പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി. അബൂബക്കര്‍ പ്ലാമൂട്ടില്‍, കെ എം ഷാജി ഉറവക്കുഴി, റ്റി എച്ച് ഷമീര്‍ മൗലവി, റ്റി യു ഹബീബ് മൗലവി, മാഹിന്‍ മൗലവി, മുജീബ് മൗലലി, കെ എം അഷ്‌റഫ് മൗലവി, പി വൈ നൂറുദ്ദീന്‍ സംബന്ധിച്ചു. കെ പി ഷാഹുല്‍ ഹമീദ് ബാഖവി, ഇ എ ഫസലുദ്ധീന്‍ മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top