മാനഭംഗക്കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

മഞ്ചേരി: ലൈംഗിക പീഡനക്കേസില്‍ വ്യാജ സിദ്ധനെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. പയ്യനാട് പിലാക്കല്‍ പുതിയകത്ത് ഷംസുദ്ദീന്‍ (58) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. എടവണ്ണ സ്വദേശിനിയായ യുവതിയെ പ്രണയ ബന്ധത്തില്‍ നിന്നകറ്റാന്‍ ചികില്‍സ തേടി വീട്ടുകാര്‍ സിദ്ധനെ സമീപിക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍വച്ച് നടത്തിയ ചികില്‍സയ്ക്കിടെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഷംസുദ്ദീനെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top