മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു

ചേറ്റുവ: കലാകായിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചേറ്റുവ മഹാത്മ ബ്രദേഴ്‌സ് പത്ര പ്രവര്‍ത്തനരംഗത്ത് നീണ്ട 55 വര്‍ഷത്തോളം സേവനമനുഷ്ടിക്കുന്ന ചേറ്റുവയുടെ സ്വന്തം അബ്ദുക്കയെയും പത്ര പ്രവര്‍ത്തനരംഗത്ത് 30 വര്‍ഷങ്ങള്‍ പിന്നിട്ട വി ജെ ഹരികുമാറിനേയും (മാതൃഭൂമി വാടാനപ്പള്ളി) ലോക പത്രസ്വാതന്ത്ര ദിനത്തില്‍ ആദരിച്ചു.
മഹാത്മ ബ്രദേഴ്‌സ് ജനറല്‍ സെക്രട്ടറി ലെത്തീഫ് കെട്ടുമ്മല്‍ ഉപഹാരം നല്‍കി ആദരിച്ചു. മഹാത്മ ബ്രദേഴ്‌സ് പ്രസിഡന്റ് ഷെബീര്‍ എന്‍ യൂ പൊന്നാട അണിയിച്ചു. മഹാത്മ ബ്രദേഴ്‌സ് ക്ലബ്ബ് ഭാരവാഹികളായ റെഷീദ്, അഷ്‌റഫ്, ഷെക്കീര്‍, നജീബ്, സുഹൈല്‍, ഷിന്‍ഹാസ്, ഫാറൂഖ്, റാസിക്ക്, റമീസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top