മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമംഎസ്ഡിപിഐ പ്രതിഷേധ പ്രകടനം

തിരൂര്‍: മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍ എസ് എസ് അക്രമിസംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു എസ് ഡി പി ഐ തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരില്‍ പ്രതിഷേധപ്രകടനം നടത്തി. തിരൂര്‍ താഴെപ്പാലം ബൈപാസ് റോഡില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.
പ്രകടനത്തിനു തിരൂര്‍ മണ്ഡലം പ്രസിഡന്റ് അലവി കണ്ണംകുളം, റഹീസ് പുറത്തൂര്‍, മണ്ഡലം ട്രഷറര്‍ റഫീഖ് സബ്കാ, മണ്ഡലം വൈ. പ്രസിഡന്റ് യാഹു പത്തമ്പാട്, തിരൂര്‍ മുനിസിപ്പല്‍ സെക്രട്ടറി അനസ് തിരൂര്‍, അബ്ദുല്‍ റസാഖ് ചെറിയമുണ്ടം, സക്കീര്‍ വെട്ടം, ശംസുദ്ധീന്‍ പുറത്തൂര്‍, റസാഖ് ആലത്തിയൂര്‍, അബ്ദുറഹീം മംഗലം എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top