മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം: മൂന്നു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 189 കേസുകള്‍

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ടു മൂന്നു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 189 കേസുകളില്‍ 114 പേര്‍ അറസ്റ്റിലായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ലോക്‌സഭയെ അറിയിച്ചു. 2016ല്‍ 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 41 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2015ല്‍ 28 കേസുകളിലായി 41 പേര്‍ അറസ്റ്റിലായി. 2014ല്‍ ആവട്ടെ 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 32 പേര്‍ അറസ്റ്റിലായി. മൂന്നു വര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഏഴുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.

RELATED STORIES

Share it
Top