മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമം; അടിയന്തര നടപടി വേണം- കെയുഡബ്ല്യൂജെ

തിരുവനന്തപുരം: നിലക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ വ്യാപക അക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ശക്തമായി പ്രതിഷേധിച്ചു. വനിതാ മാധ്യമ പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയും അസഭ്യം പറയുകയും മാധ്യമ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത നടപടി കിരാതമാണ്. സംഭവത്തില്‍ പോലിസ് ശക്തമായി ഇടപെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി നാരായണന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top