മാധ്യമ പ്രവര്‍ത്തകയുടെ കൊലപ്രതി പിടിയിലായതായി സൂചന

സോഫിയ: ബള്‍ഗേറിയന്‍ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ ജര്‍മനിയില്‍ പിടികൂടി. സെവെറിന്‍ ക്രസിമിറോവ് എന്ന ബള്‍ഗേറിയന്‍ പൗരനെയാണ് ജര്‍മനിയില്‍ നിന്നു പിടികൂടിയത്.
വിക്ടോറിയ മരിനോവ കൊലചെയ്യപ്പെട്ടിടത്തു നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകള്‍ ഇയാളുടേതാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മരിനോവയുടെ പരിപാടിയുമായി കൊലപാതകത്തിനു ബന്ധമില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മാധ്യമ പ്രവര്‍ത്തകയായ 30കാരി വിക്ടോറിയ മരിനോവയെ വടക്കുകിഴക്കന്‍ ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ ബലാല്‍സംഗം ചെയ്തു കൊന്നത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത റുമാനിയന്‍ പൗരനെ തെളിവില്ലാത്തതോടെ വിട്ടയച്ചു.

RELATED STORIES

Share it
Top