മാധ്യമ പ്രവര്‍ത്തകയുടെ കൊല: ഒരാള്‍ കസ്റ്റഡിയില്‍

സോഫിയ: ബള്‍ഗേറിയന്‍ മാധ്യമ പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ഒരാള്‍ പോലിസ് കസ്റ്റഡിയില്‍. കഴിഞ്ഞദിവസമാണു മാധ്യമപ്രവര്‍ത്തകയായ 30കാരി വിക്ടോറിയ മരിനോവയെ വടക്കുകിഴക്കന്‍ ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ ബലാല്‍സംഗം ചെയ്തു കൊന്നത്. രാഷ്ട്രീയ അഴിമതികളെക്കുറിച്ചുള്ള അന്വേഷണാത്മക ടിവി പരിപാടി അവതരിപ്പിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകയാണു വിക്ടോറിയ മരിനോവ. റൊമാനിയന്‍ പൗരനെയാണ് സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, വിശദവിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയവും പോലിസും പുറത്തുവിട്ടിട്ടില്ല. മരിനോവയുടെ പരിപാടിയുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മരിനോവയുടെ കൊലപാതകത്തെ തുടര്‍ന്ന് വലിയ ഒച്ചപ്പാടുകളാണു രാജ്യത്ത് ഉടലെടുത്തത്. നൂറുകണക്കിനാളുകള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു വര്‍ഷത്തിനിടെ യൂറോപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകയാണു മരിനോവ.

RELATED STORIES

Share it
Top