മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം രാത്രിയില്‍ 9.30ഓടെ കാഞ്ഞിരപ്പള്ളി കുരുശികവലക്കു സമീപം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തേജസ് പത്രലേഖകന്‍ അലി സുലൈമാനെ ആറംഗം സംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതില്‍ കാഞ്ഞിരപ്പള്ളി മീഡിയാ സെന്റര്‍ പ്രതിഷേധിച്ചു. നിഷ്പക്ഷവും നീതിപൂര്‍വവുമായി വാര്‍ത്തകള്‍ തയ്യാറാക്കി കക്ഷിരാഷ്ട്രീയമില്ലാതെയും മുഖം നോക്കാതെയും വസ്തുനിഷ്ടമായി വാര്‍ത്തകള്‍ ചെയ്യുന്ന പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയൂക്ക് കാണിച്ച് ഭീഷണിപ്പെടുത്തുന്നത് അപമാനകരമാണ്.
രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി എന്തു തരംതാണ രീതിയും കാണിക്കുന്ന രാഷ്ട്രീയക്കാരെ നിലയ്ക്ക് നിര്‍ത്തുന്നതിന് അധികാരികള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പോലിസ് ഒത്താശയോടെയാണു മേഖലയിലെ രാഷ്ട്രീയ സംഘടനങ്ങള്‍ നടക്കുന്നതെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് തേജസ് പത്രലേഖകനു നേരേ ആക്രമണം ഉണ്ടായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളെ അധികാരികള്‍ നിലയ്ക്കു നിര്‍ത്തണമെന്നും മീഡിയ സെന്റര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top