മാധ്യമ പ്രവര്‍ത്തകനെയും നാലരവയസ്സുള്ള മകനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

വാടാനപ്പള്ളി: മാധ്യമ പ്രവര്‍ത്തകനേയും നാലരവയസ്സുള്ള മകനേയും ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. സുപ്രഭാതം ദിനപത്രത്തിന്റെ വാടാനപ്പള്ളി, തൃപ്രയാര്‍ മേഖലാ റിവോര്‍ട്ടറും ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ ചാവക്കാട് താലൂക്ക് ഭാരവാഹിയുമായ  മൊളുബസാറില്‍ സ്വദേശി അബലത്ത് വീട്ടില്‍ മുഹമ്മദ് സാബിര്‍ (33), മകന്‍ നാലര വയസ്സുള്ള ഇബ്രാഹിം എന്നിവര്‍ക്കാണ് മര്‍ദ്ദമേറ്റത്.
ഇന്നലെ ഉച്ചയോടെ സ്‌കൂളില്‍നിന്നും ക്ലാസ് കഴിഞ്ഞ് മകനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതിനിടയില്‍ വീടിനു സമീപത്തുവെച്ച് എതിരെ വന്ന ടാറ്റാാ സുമോ കാറിന് സൈഡ് കൊടുത്തില്ല എന്നു പറഞ്ഞ് വാഹനം ഓടിച്ചിരുന്ന യുവാവ് ബൈക്ക് തടഞ്ഞ് നിര്‍ത്തി പ്രകോപനമില്ലാതെ സാബിറിനേയും മകനേയും ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന തൃത്തല്ലൂര്‍ വെസ്റ്റ് വലിയലത്ത് വീട്ടില്‍ കുഞ്ഞിമുഹമ്മദ് മകന്‍ ഷഹീന്‍ (38) നെതിരെ വാടാനപ്പള്ളി പോലിസില്‍ പരാതി നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റ സാബിറും മകനും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

RELATED STORIES

Share it
Top