മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തൃശൂര്‍: അന്താരാഷ്ട്ര നാടകോല്‍സവം-2018 അച്ചടി-ദൃശ്യ മാധ്യമ പുരസ്‌കാരങ്ങള്‍ തൃശൂര്‍ സംഗീത നാടക അക്കാദമി റീജ്യനല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ വിതരണം ചെയ്തു. അച്ചടി വിഭാഗത്തില്‍ സ്റ്റോറി ഫീച്ചര്‍ സക്കീര്‍ ഹുസയ്ന്‍ (മാധ്യമം), വാര്‍ത്താ കവറേജ് കെ ഗിരീഷ് (ദേശാഭിമാനി), ഫോട്ടോഗ്രഫി ഉണ്ണി കോട്ടയ്ക്കല്‍ (മലയാള മനോരമ), ശീര്‍ഷകം-കാഴ്ചപ്പാട് പ്രത്യേക പരാമര്‍ശം പി എച്ച് അഫ്‌സല്‍ (തേജസ്), ദൃശ്യമാധ്യമ വിഭാഗത്തില്‍ സ്റ്റോറി മുകേഷ് ലാല്‍ (ടിസിവി), വാര്‍ത്താ കവറേജ് പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്) എന്നിവര്‍ക്കാണ് അവാര്‍ഡ്.
ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയംഗം അഡ്വ. വി ഡി പ്രേം പ്രസാദ് സംബന്ധിച്ചു.

RELATED STORIES

Share it
Top