മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

കണ്ണൂര്‍: മലപ്പുറം പ്രസ്‌ക്ലബില്‍ അതിക്രമിച്ചു കയറി ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രസ്‌ക്ലബില്‍ നിന്നാരംഭിച്ച പ്രകടനത്തിനു ശേഷം നടന്ന യോഗത്തില്‍ പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് സുപ്രിയ സുധാകര്‍ അധ്യക്ഷത വഹിച്ചു.
കെയുഡബ്ല്യുജെ മുന്‍ സം സ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, പ്രസ്‌ക്ലബ് ട്രഷറര്‍ സിജി ഉലഹന്നാന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സബിന പത്മന്‍ സംസാരിച്ചു.
പി എസ് പ്രവീണ്‍ദാസ്, മട്ടന്നൂര്‍ സുരേന്ദ്രന്‍, സി സുനില്‍കുമാര്‍, കെ ടി ശശി പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top