മാധ്യമപ്രവര്‍ത്തകന് എതിരായ കേസ് പിന്‍വലിക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയുടെ പേരില്‍ മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനെതിരേ 153 എ പ്രകാരം കേസെടുത്ത പോലിസ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരായ മാധ്യമങ്ങള്‍ ഭരണകൂടത്തിനെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഹീനമായ നടപടിയാണ്. മാധ്യമപ്രവര്‍ത്തകരെ താക്കീത് ചെയ്ത് വരുതിയിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഇതിലൂടെ നടത്തുന്നത്. വേണു ബാലകൃഷ്ണനെതിരേ ചുമത്തിയ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top