മാധ്യമപ്രവര്‍ത്തകനെ അമ്പരപ്പിച്ച് മെസ്സി

മോസ്‌കോ: നൈജീരിയക്കെതിരെയുള്ള മല്‍സരത്തിനു ശേഷം ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ അമ്പരപ്പിച്ചു സൂപ്പര്‍താരം ലയണല്‍ മെസ്സി. കളിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെയാണ് അര്‍ജന്റീന റിപോര്‍ട്ടര്‍ താന്‍ മുമ്പ് മെസ്സിക്ക് നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്.  അതിന് ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു മെസിയുടെ മറുപടി. 'ഇതാ ഇങ്ങോട്ടു നോക്കൂ...' ചരട് കെട്ടിയ കാലുകള്‍ മെസ്സി ഉയര്‍ത്തിക്കാണിച്ചു.
അര്‍ജന്റീന ഐസ്‌ലാന്‍ഡിനോട് സമനില വഴങ്ങിയ ജൂണ്‍ 16നായിരുന്നു ഒരു ചുവന്ന റിബണ്‍ സമ്മാനമായി മാധ്യമ പ്രവര്‍ത്തകന്‍ മെസ്സിക്ക് നല്‍കിയത്. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'ഇത് ഒരു മന്ത്രച്ചരടാണ്. അമ്മ നിങ്ങള്‍ക്ക് തരാന്‍ ഏല്‍പ്പിച്ചതാണ്.'
മെസ്സിയുടെ ആരാധകരോടുള്ള സ്‌നേഹത്തിന് വന്‍ പ്രശംസയാണ് ഈ സംഭവത്തോടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

RELATED STORIES

Share it
Top