മാധ്യമങ്ങള്‍ സിപിഎമ്മിന്റെ മെഗാഫോണായി മാറി: എസ്ഡിപിഐ

തലശ്ശേരി:  അഭിമന്യു വിഷയത്തില്‍ മാധ്യമങ്ങള്‍ സിപിഎമ്മിന്റെ മെഗാഫോണായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. തലശ്ശേരി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കനക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അങ്ങേയറ്റം അപലപനീയമായ കൊലപാതകത്തിലേക്ക് നയിച്ച വസ്തുതകളിലേക്ക് കടക്കാതെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതെയും ഉത്തരവാദിത്തം ഒരു വിഭാഗത്തിന്റെ മേലില്‍ കെട്ടിവച്ച് വര്‍ഗീയ ചേരിതിരിവിനു ശ്രമിക്കുന്ന സിപിഎം തന്ത്രം തിരിച്ചറിയണം. പ്രബുദ്ധകേരളം സിപിഎമ്മിന്റെ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഡ്വ. കെ സി മുഹമ്മദ് ഷബീര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, പി കെ അബ്ദുല്‍ അസീസ് സംസാരിച്ചു.
തളിപ്പറമ്പ്: ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. സംസ്ഥാന സമിതിയംഗം നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ് പി മുഹമ്മദലി അധ്യക്ഷനായി. സെക്രട്ടറി സി ഇര്‍ഷാദ്, എം മുഹമ്മദലി, വി എം മദനി സംസാരിച്ചു.

RELATED STORIES

Share it
Top