മാധ്യമങ്ങള്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

കൊയിലാണ്ടി: പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകളില്‍ നിന്നു വ്യതിചലിച്ച് പുറത്തുപോവുന്നവരോടൊപ്പം ചേര്‍ന്നു മാധ്യമങ്ങള്‍ സിപിഎമ്മിനെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്നതായി പോളിറ്റ് ബ്യൂറോ അംഗം മുഖ്യന്ത്രി പിണറായി വിജയന്‍ . ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലത്-ഇടത് വ്യതിയാനവാദികള്‍ക്ക് വലിയ തോതിലുള്ള വാര്‍ത്താ പ്രാധാന്യമാണ് ഇവര്‍ കൊടുക്കുന്നത്. എന്നാല്‍ തെറ്റ് തിരുത്തി തിരിച്ച് വരുന്നതു വാര്‍ത്തയാക്കാന്‍ പോലും ചില മാധ്യമങ്ങള്‍ മടിക്കുന്നു. കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനം ഇത്തരം അപവാദ പ്രചാരണങ്ങളെ ധീരമായി ചെറുത്തുതോല്‍പ്പിച്ചാണ് ജനസ്വാധീനം ഉറപ്പിച്ചത്- അദ്ദേഹം ചൂണ്ടികാട്ടി. പൊതുസമ്മേളനത്തില്‍ പി മോഹനന്‍ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മറ്റിയംഗമായ എളമരം കരീം, ടി പി രാമകൃഷ്ണന്‍, എ പ്രദീപ്കുമാര്‍, പി സതീദേവി സംസാരിച്ചു.

RELATED STORIES

Share it
Top