മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ അപവാദ പ്രചാരണം നടത്തുന്നു: ജി സുധാകരന്‍

മലപ്പുറം: ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരേ നിരന്തരം അപവാദം പ്രചരിപ്പിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം മുമ്പൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ മഴക്കെടുതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ മികച്ച രീതിയിലാണ് ദുരിതമേഖലയില്‍ ഇടപെടുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം 34 ക്യാംപുകള്‍ തുറന്നു. ക്യാംപുകള്‍ എല്ലാം നേരിട്ടു സന്ദര്‍ശിക്കുകയും ഒരുമണിക്കൂര്‍ വീതം അവിടെ ചെലവഴിക്കുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സര്‍വകക്ഷിസംഘത്തിന്റെ കൂടെ ഡല്‍ഹിയില്‍ പോയ സമയം നോക്കി മന്ത്രി ദുരിതബാധിതപ്രദേശങ്ങളിലേ—ക്കു തിരിഞ്ഞുനോക്കിയില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഒന്നോ രണ്ടോ ആളുകളുടെ പ്രതികരണമെടുത്ത് ആകെ ജനത്തിന്റെ പ്രതികരണമായി തെറ്റിദ്ധരിപ്പിക്കുന്നു. സര്‍ക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയെന്ന് ആലപ്പുഴക്കാര്‍ക്ക് അഭിപ്രായമില്ല. സംസ്ഥാന ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മികച്ചതാെണന്ന അഭിപ്രായമാണ് ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇത്ര മികച്ച രീതിയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍.  ഡല്‍ഹിയില്‍ എത്തിയ സര്‍വകക്ഷി സംഘത്തിന് വളരെ മോശപ്പെട്ട അനുഭവമാണ് പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായതെന്നും ഇത്തരം സമീപനങ്ങള്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കുന്നതിലേക്കേ വഴിവയ്്ക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top