മാത്തോട്ടത്തും അരക്കിണറിലും പോലിസ് അതിക്രമം

ബേപ്പൂര്: മാത്തോട്ടത്തും അരക്കിണറിലും റോഡ് അരികില്‍ സംസാരിച്ച് കൊണ്ട് നില്‍ക്കുകയായിരുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും 11 പേരെ പിടിച്ച്‌കൊണ്ട് പോയതിലും പ്രതിഷേധം.  നാട്ടുക്കാര്‍ മത്തോട്ടത്ത് നിന്ന് അരക്കിണറിലേക്ക് പ്രകടനം നടത്തി.
യാതൊരു പ്രകോപനവും ഇല്ലാതെ ജനങ്ങളെ മര്‍ദിച്ച പോലിസ് ഫാഷിസറ്റ് പക്ഷം ചേര്‍ന്നാണ് പ്രവൃത്തിച്ചത് എന്നും ജനാധിപത്യത്തതിന് ഭീഷണിയാണ് പോലിസിന്റെ ഇത്തരം  ചെയതികള്‍ എന്നും പ്രകടനക്കാര്‍ പറഞ്ഞു.
ഹര്‍ത്താല്‍ നടത്തുന്നവര്‍ ബസ്സുകാരോടും കടകാരോടും സഹകരിക്കാന്‍ ആവശ്യപ്പെടുക സാധാരണമാണ്, എന്നാല്‍ ഇവരെ ഒന്നും പോലിസ് പിടിച്ച്‌കൊണ്ട് പോവാറില്ല, വര്‍ഗീയ ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാനും തൃപ്തിപെടുത്താനും ആണ് ഈ അതിക്രമം പോലിസ് കാണിച്ചത്  എന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രകടനത്തില്‍ രാഷ്ട്രീയ കക്ഷിഭേദ മന്യേ നിരവധി പേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top