മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ കിണറ്റില്‍ മാലിന്യം തള്ളുന്നുസുല്‍ത്താന്‍ ബത്തേരി: സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോഴും സുല്‍ത്താന്‍ ബത്തേരി മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലെ ഉപയോഗശൂന്യമായ കിണര്‍ മാലിന്യനിക്ഷേപ കേന്ദ്രമായി. നവജാതശിശു സംരക്ഷണ വാര്‍ഡിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ആശുപത്രി മാലിന്യങ്ങള്‍ അടക്കം തള്ളുന്നത്. തുറന്നുകിടക്കുന്ന കിണറില്‍ നിന്നു വമിക്കുന്ന അസഹനീയമായ ദുര്‍ഗന്ധം ആശുപത്രിയിലെത്തുന്നവര്‍ക്കും ദുരിതമാവുകയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പൊതുജനങ്ങളും മുഴുവന്‍ വകുപ്പുകളും ഒന്നിക്കുമ്പോഴാണ് കിണര്‍ പകര്‍ച്ചവ്യാധി ഭീഷണി പരത്തുന്നത്. ഉപയോഗശൂന്യമായ മരുന്നുകള്‍, സിറിഞ്ചുകള്‍, സര്‍ജറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തള്ളുന്നത് ഈ കിണറിലാണ്. നവജാത ശിശുക്കളെയും അമ്മമാരെയും കിടത്തുന്ന വാര്‍ഡിനോട് ചേര്‍ന്നാണ് ഈ കിണര്‍. ഇതിനോട് ചേര്‍ന്നാണ് രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്ന അടുക്കള.

RELATED STORIES

Share it
Top