മാതൃസ്‌നേഹത്തിന്റെ മാറ്റുകൂട്ടാന്‍ അമ്മയ്‌ക്കൊരുപുഞ്ചിരിയുമായി വിദ്യാര്‍ഥികള്‍

കോഡൂര്‍: മാതാപിതാക്കളോടുള്ള സ്‌നേഹവും കരുണയും കുറയുന്ന കാലത്ത്, മാതൃസ്‌നേഹത്തിന്റെ മാറ്റുകൂട്ടാന്‍ ‘അമ്മക്കൊരു പുഞ്ചിരി’യുമായി വിദ്യാര്‍ഥികള്‍. ചെമ്മങ്കടവ് പിഎംഎസ്എഎംഎ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.പദ്ധതി പ്രകാരം വിദ്യാര്‍ഥികള്‍ എല്ലാ ചൊവ്വാഴ്ചകളിലും സ്‌കൂള്‍ സമയത്തിന് ശേഷം വൃദ്ധരായ അമ്മമാരെ സന്ദര്‍ശിക്കും. അഞ്ച് വിദ്യാര്‍ഥികളടങ്ങുന്നു ഇരുപത് സംഘങ്ങളായിട്ടാണ് അമ്മമാരെ സന്ദര്‍ശിക്കുക. അമ്മമാരുടെ സുഖവിവരങ്ങളും ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ചോദിച്ചറിയും. അവര്‍ക്കാവശ്യമുള്ള സഹയങ്ങളും വിദ്യാര്‍ഥികള്‍ എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വ്വഹിച്ചു. എന്‍എസ്എസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സ്‌കൂള്‍ പിടിഎ. വൈസ് പ്രസിഡന്റ് പി പി അബ്ദുല്‍നാസര്‍, എന്‍എസ്എസ് ജില്ലാകണ്‍വീനര്‍ കെ കെ മുഹമ്മദ് അഷറഫ്, പി എസി. അംഗം എം സി  അനീഷ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ  െ്രെപംസണ്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top