മാതൃസഹോദരന്‍ അറസ്റ്റില്‍

മലപ്പുറം: കൂട്ടിലങ്ങാടി പെരിന്താറ്റിരി ചെലൂരില്‍ നവജാത ശിശുവിനെ മാതൃസഹോദരന്‍ കഴുത്തറുത്തു കൊന്നു. സംഭവത്തില്‍ ചെലൂര്‍ വിളഞ്ഞിപുലാന്‍ ശിഹാബി (26) നെ അറസ്റ്റ് ചെയ്തു. നവജാത ശിശുവിന്റെ മാതാവ് നബീല (29), നബീലയുടെ മാതാവ് സഫിയ എന്നിവര്‍ പോലിസ് നിരീക്ഷണത്തിലാണ്. ഞായറാഴ്ച വൈകീട്ടാണു സംഭവം. അവിഹിത ഗര്‍ഭമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. ഞായറാഴ്ച വൈകീട്ട് മൂേന്നാടെ നബീല ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും മാനഹാനി ഭയന്ന് കുഞ്ഞിനെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. പ്രസവശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണു കട്ടിലിനടിയില്‍ തലയിണക്കവറിലാക്കി കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. നവജാത ശിശുവിന്റെ കഴുത്ത് പൂര്‍ണമായി അറുത്ത് വേര്‍പെട്ട നിലയിലായിരുന്നു. അവശനിലയിലായ നബീല മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈകീട്ടോടെ ഖബറടക്കി.

RELATED STORIES

Share it
Top