മാതാവിനൊപ്പം ബസിറങ്ങിയ കുട്ടിയെ കാണാതായത് പരിഭ്രാന്തിപരത്തി

പത്തനംതിട്ട: മാതാവിനൊപ്പം ബസില്‍ നിന്നിറങ്ങിയ അഞ്ചര വയസുകാരനെ കാണാതായത് പരിഭ്രാന്തിക്കിടയാക്കി. പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചക്ക് 12.40നാണ് സംഭവം.
മേക്കൊഴൂര്‍ സ്വദേശിനിയായ രഞ്ജിനി അഞ്ചരവയസുള്ള മകനെ പത്തനംതിട്ടയില്‍ ഡാന്‍സ് പഠിപ്പിക്കാനായി വന്നതായിരുന്നു. ഒപ്പം ഇവരുടെ മുത്തശ്ശിയും ഉണ്ടായിരുന്നു. സ്റ്റാന്‍ഡില്‍ ബസിറങ്ങിയയുടനെ കുട്ടി മുത്തശിയോടൊപ്പം സ്ഥിരമായി പോകുന്ന മറ്റൊരു ബസില്‍ കയറിയതായി പറയുന്നു. ഈ സമയം കുട്ടിയെ കാണാതായ മാതാവ് നിലവിളിക്കാനും തുടങ്ങി. ഇതോടെ സ്റ്റാന്‍ഡില്‍ കുട്ടിയെ കാണാനില്ലെന്ന മൈക്ക് അനൗണ്‍സ്‌മെന്റും ഉയര്‍ന്നു.
ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പെട്ടന്ന്  തിരചിലും തുടങ്ങി . ചില ബന്ധുക്കളും സുഹൃത്തുക്കളും വിവരം അറിഞ്ഞ് സറ്റന്‍ഡില്‍ പാഞ്ഞെത്തി. പത്തനംതിട്ട സ്‌റ്റേഷനില്‍ നിന്ന് രണ്ട് ജീപ്പ് നിറയെ പൊലിസും നിമിഷനേരംകൊണ്ട് എത്തി. ഈ സമയം കുട്ടിയെ കിട്ടിയെന്നും പറഞ്ഞ് ബന്ധുക്കള്‍ സ്റ്റാന്‍ഡില്‍ വിളിച്ചറിയിച്ചതോടെയാണ് ആശങ്ക മാറിയത്.

RELATED STORIES

Share it
Top