മാതാവിനെ കാണാന്‍ മഅ്ദനിക്ക് അനുമതി;നാളെ കേരളത്തിലെത്തുംബംഗളൂരു:  അബ്ദുന്നാസിര്‍ മഅ്ദനിക്ക് മാതാവിനെ കാണാന്‍ കോടതിയുടെ അനുമതി. അര്‍ബുദ രോഗിയായ മാതാവിനെ കാണുന്നതിന് വേണ്ടി എന്‍ഐഎ കോടതിയാണ് മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. നാളെ മഅ്ദനി കേളത്തിലെത്തും. മെയ് മൂന്നു മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.നിലവില്‍ കര്‍ശന ഉപാധികളോടെ ബംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ് മഅ്ദനി. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും ഇത് സ്വീകരിച്ചതിന് ശേഷം പോലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞ് കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് മഅ്ദനി അറിയിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top