മാതാവിനെ അന്വേഷിച്ചിറങ്ങിയ കുഞ്ഞ് ട്രെയിനിടിച്ച് മരിച്ചു

മൊഗ്രാല്‍ (കാസര്‍കോട്): അടുത്ത വീട്ടില്‍ പോയ മാതാവിനെ അന്വേഷിച്ച് റെയില്‍വേ ട്രാക്കിലേക്ക് കയറിയ കുഞ്ഞുങ്ങളായ സഹോദരങ്ങളെ ട്രെയിന്‍ ഇടിച്ചു. ഒരാള്‍ മരിച്ചു. സഹോദരന് ഗുരുതര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മൊഗ്രാല്‍ കൊപ്പളത്താണ് അപകടം. റെയില്‍വേ ട്രാക്കിനു സമീപം താമസിക്കുന്ന സിദ്ദീഖ്-ആയിശ ദമ്പതികളുടെ മകന്‍ ബിലാല്‍ (3) ആണ് മരിച്ചത്. സഹോദരന്‍ ഇസ്മായീലി(5)ന് ഗുരുതര പരിക്കേറ്റു.
മാതാവിനെ അന്വേഷിച്ചിറങ്ങിയ സഹോദരങ്ങളെ മംഗളൂരുവില്‍ നിന്നു കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇസ്മായീലിനെ മംഗളൂരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top