മാതാപിതാക്കള്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള മകളുടെ അവകാശം നിഷേധിച്ച മാതാപിതാക്കള്‍ മകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഒരു വ്യക്തിക്ക് അന്തസ്സോടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന് നേരേ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടാവുമെന്ന് അംഗീകരിച്ച കോടതി, മകള്‍ക്ക് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.
തന്റെ സംഗീത അധ്യാപകന്റെ വസതിയില്‍ നിന്ന് യുവതിയെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് മാനസിക ആശുപത്രിയില്‍ ഒരു രാത്രിയും പകലും പാര്‍പ്പിച്ചത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21, മാനസികാരോഗ്യ നിയമം സെക്ഷന്‍ 19 എന്നിവയുടെ വ്യക്തമായ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് നഷ്ടപരിഹാരം നല്‍കണമെന്ന്  വിധിച്ചത്.
പെണ്‍കുട്ടിയെ നിയമ വിരുദ്ധമായി തടങ്കലില്‍വച്ച സ്വകാര്യ മാനസിക ആശുപത്രിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ്  ബിഹേവിയറല്‍ സയന്‍സ് (സിഐഎംബിഎസ്), പെണ്‍കുട്ടിയെ മാനസികാരോഗാശുപത്രിയില്‍ എത്തിച്ച അല്‍മാസ് ആംബുലന്‍സ് സര്‍വീസ് എന്നിവരും യഥാക്രമം മൂന്നു ലക്ഷം ഒരു ലക്ഷം രൂപ വീതം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഈ തുക പെണ്‍കുട്ടിയുടെ സ്വന്തം അക്കൗണ്ടിലേക്ക് നാല് ആഴ്ചയ്ക്കകം നിക്ഷേപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
യുവതിയുടെ 69 വയസ്സുകാരനായ ക്ലാസിക്കല്‍ സംഗീത അധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യയും നല്‍കിയ റിട്ട് ഹേബിയസ് കോര്‍പസ് ഹരജിയിലാണ്  നടപടി.

RELATED STORIES

Share it
Top