മാതാപിതാക്കള്‍ മരിച്ച് നാലുവര്‍ഷത്തിനു ശേഷം കുഞ്ഞ് ജനിച്ചു

ബെയ്ജിങ്: ചൈനയില്‍ മാതാപിതാക്കള്‍ മരിച്ച് നാല് വര്‍ഷത്തിനു ശേഷം വാടകഗര്‍ഭത്തില്‍ കുഞ്ഞ് ജനിച്ചു. 2013ല്‍ കാറപകടത്തിലാണ് ദമ്പതികള്‍ മരിക്കുന്നത്. ഇവര്‍ മരിക്കുന്നതിന് മുമ്പ് ഐവിഎഫ് വഴി ഭ്രൂണം മരവിപ്പിച്ച് സൂക്ഷിച്ചിരുന്നു.
ചൈനയിലെ നാനിങ് ആശുപത്രിയില്‍ മൈനസ് 196 ഡിഗ്രി സെല്‍ഷ്യസില്‍ ദ്രാവക നൈട്രജന്‍ ടാങ്കിലാണ് ഭ്രൂണം സൂക്ഷിച്ചിരുന്നത്.  മരിച്ച ദമ്പതികളുടെ മാതാപിതാക്കള്‍ നിയമയുദ്ധം നടത്തിയാണ് ഐവിഎഫില്‍ സൂക്ഷിച്ച ഭ്രൂണം ലഭിച്ചത്.
ചൈനയില്‍ വാടകഗര്‍ഭധാരണം നിയമവിരുദ്ധമാണ്. അതിനാല്‍ ലാവോസ് സ്വദേശിയായ യുവതിയാണ് വാടക ഗര്‍ഭധാരണം നടത്തിയതെന്ന് മരിച്ച ദമ്പതികളുടെ മാതാപിതാക്കള്‍ പറഞ്ഞു.  ടിയാന്‍ടിയാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മറ്റൊരു പ്രധാന പ്രശ്‌നം കുഞ്ഞിന്റെ പൗരത്വമായിരുന്നു. വാടകഗര്‍ഭധാരണത്തിനായി തിരഞ്ഞെടുത്ത യുവതി ലാവോസ്് പൗരയാണെങ്കിലും കുഞ്ഞിനെ പ്രസവിച്ചത് ചൈനയില്‍വച്ചാണ്. യുവതി സന്ദര്‍ശക വിസയില്‍ ചൈനയില്‍ എത്തുകയായിരുന്നു.

RELATED STORIES

Share it
Top