മാതാപിതാക്കളെ ഇറക്കിവിട്ടു; മകനും ഭാര്യക്കുമെതിരേ കേസ്

വൈത്തിരി: വൃദ്ധരായ മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട മകനും ഭാര്യക്കുമെതിരേ പോലിസ് കേസെടുത്തു. അത്തിമൂലയിലെ 66കാരന്‍ ഹൈദ്രു, ഭാര്യ ബീക്കുട്ടി എന്നിവരെ ഇറക്കിവിട്ട സംഭവത്തിലാണ് മകന്‍ തക്കാരത്തൊടി അബ്ദുല്‍ ഗഫൂര്‍, ഭാര്യ മിസ്‌രിയ എന്നിവര്‍ക്കെതിരേ വൈത്തിരി പോലിസ് കേസെടുത്തത്. മിസ്‌രിയയെ അറസ്റ്റ് ചെയ്ത പോലിസ് കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി.
ഗഫൂര്‍ വിദേശത്തായതിനാല്‍ അറസ്റ്റ് നീളുമെന്നു പോലിസ് അറിയിച്ചു. ഹൈദ്രുവിന്റെ പേരിലുള്ള 10 സെന്റ് സ്ഥലം വില്‍പന നടത്തിയ പ്രതികള്‍ പിന്നീട് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഇരുവര്‍ക്കുമെതിരേ മെയിന്റനന്‍സ് ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍ ആക്റ്റ്, ഐപിസി 420, 406 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
എസ്‌ഐ കെ പി രാധാകൃഷ്ണന്‍, എഎസ്‌ഐ പ്രകാശന്‍, സിപിഒ സുനിത, സുരേഷ് എന്നിവരാണ് കേസന്വേഷിച്ചത്. കോടതി വിധി വന്നതിനു ശേഷം ഹൈദ്രുവിനെ സ്വന്തം വീട്ടില്‍ താമസിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് പോലിസ് അറിയിച്ചു.
ലീഡേഴ്‌സ് മീറ്റ

RELATED STORIES

Share it
Top