മാണി വിഭാഗം വിമതയ്ക്ക് എല്‍ഡിഎഫ് പിന്തുണയോടെ ജയംകോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) വിമത അന്നമ്മ രാജു എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ചു. നാലിനെതിരെ ഏഴു വോട്ടുകള്‍ക്കാണു വിജയം. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടു നിന്നു. പാര്‍ട്ടി കൈവിട്ടതു കൊണ്ടും അര്‍ഹതപ്പെട്ട സ്ഥാനം നല്‍കാതെ പറ്റിച്ചതു കൊണ്ടുമാണ് സിപിഎമ്മിന്റെ സഹകരണം തേടിയെന്ന് അന്നമ്മ രാജു പ്രതികരിച്ചു.
13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസിന് നാലംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്. ഒരു സ്വതന്ത്രാംഗവുമുണ്ട്. കേരള കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തെത്തിയ അന്നമ്മയെ പ്രസിഡന്റാക്കാന്‍ സിപിഎമ്മില്‍ നേരത്തെതന്നെ ധാരണയായിരുന്നു. കേരള കോണ്‍ഗ്രസി (എം) നൊപ്പം ചേര്‍ന്നു മല്‍സരിക്കാനില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നില്‍ക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി വ്യക്തമാക്കിയിരുന്നു.

[related]

RELATED STORIES

Share it
Top