മാണിയെ തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ക്കില്ല: അനൂപ് ജേക്കബ്കോട്ടയം: യുഡിഎഫിലേക്ക് കെ എം മാണിയെ തിരികെ കൊണ്ടുവരുന്നതിനെ എതിര്‍ക്കില്ലെന്ന് അനൂപ് ജേക്കബ് എംഎല്‍എ. എന്നാല്‍, തീരുമാനമെടുക്കേണ്ടതു മാണിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏതു മുന്നണിയിലേക്കു പോവണമെന്ന കാര്യത്തില്‍ മാണി ഇതുവരെയും തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.  യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിച്ച് കേരളത്തെ  മദ്യത്തില്‍ മുക്കി ഇടതു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.  വിനോദ സഞ്ചാര മേഖലയില്‍ ബാര്‍  നിരോധനത്തിനു ശേഷവും ഇടിവുണ്ടായിട്ടില്ലെന്നിരിക്കേ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.  പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം റേഷന്‍ സംവിധാനം അട്ടിമറിക്കപ്പെട്ടു. സര്‍വ രംഗങ്ങളിലും പൂര്‍ണ പരാജയമായ സര്‍ക്കാര്‍ മദ്യനയം തിരുത്താന്‍  തയാറാവണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

RELATED STORIES

Share it
Top