മാണിയുടെ വരവ് ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കും;സിപിഐ റിപ്പോര്‍ട്ട്

മലപ്പുറം: കെ എം മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. മാണിയെ ഒപ്പം കൂട്ടുന്നത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് മലപ്പുറത്ത് ഇന്ന് ആരംഭിച്ച സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.അവസരവാദികളേയും അഴിമതിക്കാരെയും മുന്നണിയിലെടുത്ത് അടിത്തറ വിപുലീകരിക്കാമെന്ന വ്യാമോഹം അപകടമാണ്.മാണിയെ ഒപ്പം കൂട്ടുന്നത് വിപരീത ഫലമുണ്ടാക്കും. ഇടതുമുന്നണിയുടെ മതനിരപേക്ഷ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതാണ്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളില്‍ ഇത് തെളിഞ്ഞതുമാണ്. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണ്. കെട്ടുറപ്പോടെ കൊണ്ടു പോകേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെന്നും എല്‍ഡിഎഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top