മാണിയുടെ പിന്തുണ: ബിജെപിയില്‍ ഭിന്നത

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പിന്തുണ തേടിയതിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയുറപ്പിക്കാന്‍ പി കെ കൃഷണദാസ് ശ്രമിക്കുമ്പോള്‍ കടുത്ത പ്രതിഷേധത്തിലാണ് മുരളീധരവിഭാഗം. തിരഞ്ഞെടുപ്പില്‍  കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഇതിനോട് വി മുരളീധരന്റെ പ്രതികരണം.എന്നാല്‍ വി മുരളീധരന്റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ തള്ളി. എന്‍ഡിഎയുടെ നയം അംഗീകരിച്ചാല്‍ മാണിക്ക് സ്വാഗതമെന്ന് കുമ്മനം ആവര്‍ത്തിച്ചു. മാണിയുമായി നേരത്തെ നടന്ന ചര്‍ച്ചക്കും സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് കൃഷ്ണദാസിനെയായിരുന്നു. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും പി കെ കൃഷ്ണദാസാണ്.

RELATED STORIES

Share it
Top