മാണിക്യ മലരായ പൂവി : ഒമര്‍ ലുലുവിനെതിരെ പോലിസ് കേസെടുത്തുഹൈദരാബാദ്: മാണിക്യ മലരായ പൂവി എന്ന പാട്ടും വീഡിയോയും മുസ്്്‌ലിം മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പോലിസ് കേസെടുത്തു. പാട്ടിലെ ചില വരികള്‍ മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നു എന്നാരോപിച്ച് ഏതാനും ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെയും അതില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കെതിരെയുമാണ് പരാതി.
ഗാനത്തിന്റെ ചിത്രീകരണം മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്ന് പരാതിക്കാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top