മാണിക്കെതിരായ കേസ്: മന്ത്രി വി എസ് സുനില്‍കുമാര്‍ പിന്‍മാറി

തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ നിന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ പിന്‍മാറി. മന്ത്രിസഭയുടെ ഭാഗമായതിനാല്‍ കേസ് തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചു.  മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപോര്‍ട്ട് പരിഗണിക്കുന്നതിന്റെ ഭാഗമായാണ് കോടതി മന്ത്രിയുടെ നിലപാട് ആരാഞ്ഞ് നോട്ടീസ് നല്‍കിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാണിയെ കുറ്റവിമുക്തനാക്കിയപ്പോള്‍ ഒത്തുകളിയെന്ന് ആരോപിച്ചായിരുന്നു വി എസ് സുനില്‍കുമാര്‍ ഹരജി ചേര്‍ന്നത്.
പിന്നീട് നടന്ന സമരങ്ങളിലും സജീവസാന്നിധ്യമായിരുന്നു. എന്നാല്‍, ഇടത് സര്‍ക്കാരിന്റെ കാലത്തും മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സമാന റിപോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top