മാടക്കാംപൊയിലില്‍ അനധികൃത സ്‌ഫോടകവസ്തു ശേഖരം പിടികൂടി

ചെറുപുഴ: മാടക്കാംപൊയില്‍ അയ്യപ്പ ഭജനമഠത്തിന് സമീപത്തെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 4200 ജലാറ്റലിന്‍ സ്റ്റിക്കും, 300 ഡിറ്റനേറ്ററുമാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോം കെ പി നഗറിലെ മധു മന്ദിരത്തില്‍ കെ വസുന്ധരന്‍ (55), കോടന്നൂരിലെ മധു മന്ദിരത്തില്‍ സുധീഷ് (29) എന്നിവരെ കസ്റ്റഡിയിലെടുത്തു. തെ ാട്ടടുത്തായി കുന്നത്ത് ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയില്‍ പെരിങ്ങോം എസ്‌ഐ മഹേഷ് കെ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 200 നൈട്രേറ്റ് മിക്‌സ്ചറും മറ്റ് സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുപ്പോളിലെ  ചെല്ലരിയന്‍ സുനില്‍ (30), കോടന്നൂരിലെ മധു മന്ദിരത്തില്‍ സുജിത്ത് മോന്‍ (31) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു പരിശോധന. സ്‌ഫോടക വസ്തുക്കള്‍ അനധികൃതമായി വിതരണം ചെയ്ത കാഞ്ഞങ്ങാട് സ്വദേശി സെബാസ്റ്റ്യനെതിരേ അന്വേഷണം ഊര്‍ജിതമാക്കി. പ്രതികകളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ കെ പ്രിയേഷ്, ടി വി സുരേഷ്, കെ ഷറഫുദ്ദീന്‍, കെ ഉനൈസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top