മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അട്ടിമറി തോല്‍വി; പിഎസ്ജിക്ക് സമനിലപ്പൂട്ട്


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ബ്രൈറ്റന്‍ ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡിനെ മുട്ടുകുത്തിക്കുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 57ാം മിനിറ്റില്‍ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ പാസ്‌കല്‍ ഗ്രോസാണ് ബ്രൈറ്റന് വേണ്ടി വിജയ ഗോള്‍ നേടിയത്.  തോല്‍വി വഴങ്ങിയെങ്കിലും 77 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്താണ്. ബ്രൈറ്റന്‍ 11ാം സ്ഥാനത്തും.
ഫ്രഞ്ച് ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തരായ പിഎസ്ജിയെ അമിയെന്‍സ് 2-2 സമനിലയില്‍ തളച്ചു. 26ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയിലൂടെ പിഎസ്ജി ലീഡെടുത്തപ്പോള്‍ 47ാം മിനിറ്റില്‍ കൊനാറ്റയിലൂടെ അമിയെന്‍സ് സമനില പിടിച്ചു. 64ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എന്‍കുന്‍കു പിഎസ്ജിക്ക് ലീഡ് സമ്മാനിച്ചപ്പോള്‍ 80ാം മിനിറ്റില്‍ കൊനാറ്റയിലൂടെ അമിയെന്‍സ് വീണ്ടും സമനില പിടിക്കുകയായിരുന്നു. ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top