മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ചരിത്ര നേട്ടവുമായി ഡി ജിയ; നാലാം തവണയും മികച്ച താരം


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ടീമിന്റെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡി ജിയക്ക്. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ്് ഡി ജിയയെ മികച്ച താരമായി തിരഞ്ഞെടുത്തത്.  ഇത് നാലാം തവണയാണ് ഡി ജിയെതേടി മികച്ച താരത്തിനുള്ള പുരസ്‌കാരമെത്തുന്നത്. 2014, 15, 16 സീസണുകളിലായിരുന്നു ഇതിന് മുമ്പ് ഡി ജിയയുടെ പുരസ്‌കാര നേട്ടം. നാല് തവണ യുണൈറ്റഡിന്റെ മികച്ച താരമായി തിരഞ്ഞെടുക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഡി ജിയ സ്വന്തമാക്കി. കൂടാതെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഗോള്‍കീപ്പര്‍ കൂടിയാണ് ഡി ജിയ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജെസ്സി ലിംഗാര്‍ഡിനെയും റോമലു ലുക്കാക്കുവിനെയും പിന്തള്ളിയാണ് ഡി ജിയയുടെ നേട്ടം. കഴിഞ്ഞ സീസണില്‍ സ്പാനിഷ് താരം ആന്‍ഡര്‍ ഹെറേരയായിരുന്നു മികച്ച താരം.സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം നെമാന്‍ജ മാറ്റിച്ചും സ്വന്തമാക്കി.

RELATED STORIES

Share it
Top