മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഇനി ഇബ്രയില്ല; ഇനി കളി അമേരിക്കയില്‍ലണ്ടന്‍: സ്വീഡിഷ് സൂപ്പര്‍ താരം സ്ലാട്ടാന്‍ഡ ഇബ്രാഹിമോവിച് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ഇബ്രാഹിമോവിചുമായുള്ള കരാര്‍ അവസാനിപ്പിച്ച കാര്യം യുനൈറ്റഡ് വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. അവസാന സീസണില്‍ യുെൈനറ്റഡിനെ ലീഗ് കപ്പില്‍ കിരീടം ചൂടിയത് ഇബ്രാഹിമോവിചിന്റെ കളിമികവിലൂടെയാണ്. പിന്നീട് തുടര്‍ച്ചയായ പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടുനിന്ന താരം ഈ സീസണില്‍ മടങ്ങിയെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇബ്രാഹമോവിച് അമേരിക്കന്‍ ക്ലബ്ബായ  എല്‍  എ  ഗാലക്‌സിയിലേക്കാണ് കൂടുമാറിയത്്.2016 സീസണ്‍ തുടക്കത്തില്‍ മാഞ്ചസ്റ്ററില്‍ എത്തിയ ഇബ്ര മികച്ച പ്രകടനമായിരുന്നു നടത്തിയത്. 53 മല്‍സരങ്ങളില്‍ നിന്നായി 29 ഗോളുകള്‍ ഇബ്രാഹിമോവിച് നേടിയിട്ടുണ്ട്. 10 അസിസ്റ്റുകളും ഇബ്രയുടെ പേരിലുണ്ട്.

RELATED STORIES

Share it
Top