മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ ജഴ്‌സി പുറത്തിറക്കി


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി പുത്തന്‍ ജഴ്‌സി പുറത്തിറക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.  അഡിഡാസ് ഡിസൈന്‍ ചെയ്ത പുതിയ ജഴ്‌സിയില്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കറുപ്പ് കളര്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട്. 1878ലെ ന്യൂട്ടന്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഓര്‍മപ്പെടുത്തലുമായി ജഴ്‌സിയുടെ അടിഭാഗത്തായി കുറത്ത നിറത്തില്‍ റെയില്‍വേ പാളങ്ങളുടെ ഗ്രാഫിക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പ്രീമിയര്‍ ലീഗ് ക്ലബ്ബ് ജഴ്‌സികളില്‍ ഏറ്റവും വിലകൂടുതലുള്ള ജഴ്‌സിയാണ് യുനൈറ്റഡ് പുറത്തിറക്കിയിരിക്കുന്നത്. 182.85 പൗണ്ടാണ് യുനൈറ്റഡിന്റെ പുതിയ കിറ്റിന്റെ വില. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ചെല്‍സിയുടെ ജഴ്‌സിക്ക് 165.85 പൗണ്ടാണ് വില. പുതിയ സീസണിന് മുന്നോടിയായി അമേരിക്കയില്‍ നടക്കുന്ന പ്രീ സീസണ്‍ മല്‍സരത്തില്‍ പുത്തന്‍ ജഴ്‌സിയണിഞ്ഞാവും യുനൈറ്റഡ് കളിക്കുക.

RELATED STORIES

Share it
Top