മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റി നേടി


മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസറ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. ആദ്യ മിനിറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് സിറ്റിയാണ്. 43ാം മിനിറ്റില്‍ ഡേവിഡ് സില്‍വയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. എന്നാല്‍ ആദ്യ പകുതിയുടെ എകസ്ട്രാടൈമില്‍ റാഷ്‌ഫോര്‍ഡിലൂടെ യുനൈറ്റഡ് ഗോള്‍മടക്കി. 54ാം മിനിറ്റില്‍ ഒറ്റമെന്‍ഡിയാണ് സിറ്റിക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. പന്തടക്കത്തില്‍ 65 ശതമാനം മുന്നിട്ട് നിന്ന സിറ്റി വിജയത്തോടെ 46 പോയിന്റുകളുമായി പട്ടികയിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. 35 പോയിന്റുള്ള യുനൈറ്റഡ് രണ്ടാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top