മാഞ്ചസ്റ്റര്‍ ആക്രമണം : സല്‍മാന്‍ ആബിദിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടുലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് ബ്രിട്ടിഷ് പോലിസ് ആരോപിക്കുന്ന സല്‍മാന്‍ ആബിദിയുടെ സിസിടിവി ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടു. ആക്രമണത്തിനു മുമ്പ് സിസിടിവിയില്‍ പതിഞ്ഞ വ്യക്തതയുള്ള ചിത്രങ്ങളാണ് പോലിസ് പുറത്തുവിട്ടത്. ഐഎസ് ബന്ധം സംശയിച്ച് ആബിദിയുടെ പിതാവിനെയും സഹോദരനെയും നേരത്തേ ലിബിയയില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിബിയന്‍ ഭീകരവിരുദ്ധ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ 11 പേര്‍ പോലിസ് പിടിയിലാണ്. ആക്രമണത്തിനുശേഷം രാജ്യത്ത് കനത്ത സുരക്ഷ തുടരുകയാണ്. ഞായറാഴ്ച പതിനായിരത്തിലധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മാരത്തണ്‍, എഫ്എ ലീഗ് ഫൈനല്‍, സ്‌കോട്ടിഷ് കപ്പ് ഫൈനല്‍ എന്നിവ നടക്കുകയാണ്. മാരത്തണില്‍ മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്‍ണാം പങ്കെടുക്കുന്നുണ്ട്.

RELATED STORIES

Share it
Top