മാഞ്ചസ്റ്റര്‍ ആക്രമണം : ആബിദി സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചത് തനിച്ചെന്ന് പോലിസ്ലണ്ടന്‍: ബോംബ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഘടകങ്ങള്‍, മാഞ്ചസ്റ്ററില്‍ പൊട്ടിത്തെറിച്ച സല്‍മാന്‍ ആബിദി തനിച്ചാണ് വാങ്ങിയതെന്ന് പോലിസ്. ആക്രമണത്തിന്റെ നാലു ദിവസം മുമ്പുവരെയുള്ള ഇയാളുടെ നീക്കങ്ങള്‍ വിശകലനം ചെയ്താണ് പോലിസ് ഈ നിഗമനത്തിലെത്തിയതെന്ന് വടക്ക് പടിഞ്ഞാറന്‍ തീവ്രവാദ വിരുദ്ധ യൂനിറ്റ് മേധാവി റസ് ജാക്‌സണ്‍ പറഞ്ഞു. എന്നാല്‍, ഇയാള്‍ ഒരു വിശാല ശൃംഖലയുടെ ഭാഗമാണോ എന്നത് പോലിസ് വ്യക്തമാക്കിയിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേരെ കഴിഞ്ഞ ദിവസം നിരുപാധികം വിട്ടയച്ചിരുന്നു. ആബിദിയുടെ അവസാന ചലനങ്ങളില്‍ ഓഫിസര്‍മാര്‍ അന്വേഷണം നടത്തിവരുകയാണെന്ന് ജാക്‌സണ്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഇയാള്‍ നടത്തിയ ഫോണ്‍ കോളുകളും ഉള്‍പ്പെടെ ജനങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിച്ചിരുന്നു.

RELATED STORIES

Share it
Top