മാഞ്ചസ്റ്റര്‍ ആക്രമണം : അരിയാന ഗ്രാന്‍ഡെ പരിക്കേറ്റവരെ സന്ദര്‍ശിച്ചുലണ്ടന്‍: മാഞ്ചസ്റ്റര്‍ നഗരത്തില്‍ കഴിഞ്ഞ മാസം നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്നവരെ ഗായിക അരിയാന ഗ്രാന്‍ഡെ സന്ദര്‍ശിച്ചു. നഗരത്തില്‍ നടന്ന അരിയാന ഗ്രാന്‍ഡെയുടെ സംഗീതനിശയ്ക്കു ശേഷമായിരുന്നു 22 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് ഇരകളായവരില്‍ ഭൂരിഭാഗവും ഇവരുടെ ആരാധകരായിരുന്നു. നഗരത്തിലെ റോയല്‍ മാഞ്ചസ്റ്റര്‍ കുട്ടികളുടെ ആശുപത്രിയിലായിരുന്നു ഗായികയുടെ സന്ദര്‍ശനം. സംഗീത പരിപാടിക്കെത്തിയ ആളുകള്‍ക്കിടയില്‍ കടന്നെത്തിയ ബോംബുധാരി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിലവില്‍ 11 പേര്‍ കസ്റ്റഡിയിലുണ്ട്.

RELATED STORIES

Share it
Top