മാങ്ങ പറിച്ചതിന് പത്ത് വയസ്സുകാരന് വെടി വെച്ച് കൊന്നുപാട്‌ന: തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പത്ത് വയസ്സുകാരനെ വെടിവെച്ച് കൊന്നു.ബീഹാറിലെ കഗാരിയ ജില്ലയില്‍ പത്തര്‍ഹാ ഗ്രാമത്തിലാണ് സംഭവം.സത്യം കുമാര്‍ എന്ന പത്തുവയസുകാരനാണ് കൊല്ലപ്പെട്ടത്. മറ്റുകുട്ടികള്‍കൊപ്പം മാങ്ങ പറിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ നേര്‍ക്ക് തോട്ടം കാവല്‍ക്കാരനായ രമാശിഷ് യാധവ് (43)  വെടിയുതിര്‍ക്കുകയായിരുന്നു.പേടിച്ച മറ്റു കുട്ടികള്‍ വന്ന് വിവരമറിയിച്ചപ്പോഴാണ് കുട്ടിയുടെ കുടുംബം ഇതറിയുന്നത്.രാമശിഷ് യാദവ് ആണ് വെടിവെച്ചതെന്നും, കൂടെ കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ വന്നാണ് വിവരമറിയിച്ചതെന്നും കുട്ടിയുടെ പിതാവ് മക്കുനി യാദവ് ആരോപിക്കന്നുണ്ട്.രമാശിഷ് യാധവ് ഒളിവിലാണ്.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സത്യം കുമാറും ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളും തോട്ടം കാവല്‍ക്കാരനെ കണ്ട് ഓടുകയായിരുന്നെന്നും ഇതിനിടയിലാണ് ഇയാള്‍ കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു.

RELATED STORIES

Share it
Top