മാങ്ങാട് ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് മരണം
midhuna mi.ptk2018-03-03T12:48:38+05:30
പാപ്പിനിശ്ശേരി : മാങ്ങാട് ദേശിയ പാതയില്‍ റജിസ്ട്രാഫീസിനു സമീപം അമിത വേഗത്തില്‍ വന്ന കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട്ടു സ്വദേശികളായ അബ്ദുള്‍ ഖാദര്‍.എം(58) ആര്.പി കാതറിന്റെയും അഫ്സത്തിന്റെയും മകളായ അഫ്റ പി.പി(16) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. മരിച്ച അഫ്റ പി.വി. കല്യാശ്ശേരി ഹയര്‍ സെക്കന്ററി സൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. രാവിലെ സ്കൂളില്‍ പോകാന്‍ ബസ് കാത്തിരുന്നതായിരുന്നു. അബ്ദുള്‍ ഖാദര്‍ പാപ്പിനിശ്ശേരിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളിയുമാണ്.
ഖാദര്‍ തലശ്ശേരിയില്‍ നിന്നും പരിയാരം ആശുപത്രിയിലേക്ക് ബന്ധുവായ രോഗിയെ കാണാന്‍ പോകവെയാണ് മാങ്ങാട്ട് വെച്ച് അപകടച്ചുണ്ടായത്. അമിത വേഗത്തില്‍ വന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കവെ എതിരെ വന്ന മറ്റൊരു വാഹനം കണ്ട് വലത്തോട്ട് വെട്ടിച്ചു. തല്‍സമയം ബസ് കാത്തിരുന്ന ഇരുവരെയും ഇടിച്ച് തെറിപ്പിച്ച് സമീപത്തെ വൈദ്യുതി തൂണ് തകര്‍ത്താണ് കാര്‍ നിന്നത്.അപകടത്തില്‍പെട്ട ഇരുവരെയും കണ്ണൂര്‍ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഫ്രയുടെദാരുണമായ മരണത്തെത്തുടര്‍ന്ന് കല്യാശ്ശേരി ഗവ. സ്കൂളിന് അവധി പ്രഖ്യാപിച്ചു.കണ്ണപുരം പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.കല്ല്യാശ്ശേരി വില്ലേജ് ഓഫിസറും സ്ഥലത്തെത്തി.