മാങ്കാവില്‍ പൊടിശല്യം രൂക്ഷം; മിനിബൈപാസ് വെട്ടിമുറിച്ചത് നന്നാക്കിയില്ല

കോഴിക്കോട്: ചെറിയ മാങ്കാവ് ജങ്ഷനു സമീപം ബൈപ്പാസ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് ലൈനില്‍ കണക്്ഷനുകളുമായി ബന്ധപ്പെട്ട് പൊളിച്ച ഭാഗം ഇനിയും പൂര്‍വ സ്ഥിതിയിലാക്കിയില്ല.
റോഡില്‍ ടാറിങ് വെട്ടിപ്പൊളിച്ച ഭാഗം (തളിക്കുളങ്ങര റോഡിന്റെ ആരംഭം മുതല്‍ ജങ്ഷനു സമീപം വരെ) ടാറിങ് ഇല്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടണം. ഇതു കാരണം ഇവിടെ ഗതാഗത തടസവും നേരിടുന്നു. വാഹനങ്ങള്‍ കടന്നു പോകുന്നതോടെ റോഡില്‍ പൊടിപടലം രൂക്ഷമാണ്.
ഇതു കാരണം സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മൂടി ഇട്ട് കച്ചവടം ചെയ്യേണ്ട സ്ഥിതിയിലുമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡില്‍ ചളിയും കെട്ടി നില്‍ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും കടന്നു പോകുന്ന സുപ്രധാന റോഡാണിത്. റോഡിന്റെ ടാറിങ് ഇനി എന്നു നടക്കുമെന്ന് അറിയില്ല.

RELATED STORIES

Share it
Top