മാക്കൂട്ടം ഉരുള്‍പൊട്ടല്‍ഒരു മൃതദേഹംകൂടി കണ്ടെത്തി

ഇരിട്ടി: മാക്കൂട്ടം ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി.  മാക്കൂട്ടം വനമേഖലയോട്് ചേര്‍ന്ന് ബാരാപോള്‍ പുഴയോരത്തെ റവന്യൂ ഭൂമിയില്‍ താമസിക്കുന്ന കച്ചേരിക്കടവ് സ്വദേശി കുന്നേല്‍ ചാണ്ടി (71)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മൂന്നുദിവസം മുമ്പ് മാക്കൂട്ടം വനത്തിലെ തോട്ടില്‍ നിന്ന് കുന്നോത്ത് 29ാം മൈലിലെ ശരത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നാലുദിവസം മുമ്പാണ് ചാണ്ടിയെ കാണാതായത്. കച്ചേരിക്കടവിലെ പരേതരായ കുന്നേല്‍ വര്‍ക്കിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഉമ്മച്ചന്‍, ആന്റണി, കുഞ്ഞുമോന്‍, മേരി, കുഞ്ഞമ്മ, തങ്കമ്മ, അച്ചാമ, പരേതനായ അപ്രേം.

RELATED STORIES

Share it
Top