മാംഗോ ഫോണ്‍ ഉടമകള്‍ ലോഞ്ചിങിന് തൊട്ട് മുമ്പ് അറസ്റ്റില്‍

[caption id="attachment_53134" align="alignnone" width="400"]Mango-phone- ഫോട്ടോ കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്[/caption]

കൊച്ചി: ഇന്ന് പുറത്തിറങ്ങാനിരുന്ന മാംഗോ ഫോണിന്റെ ഉടമകള്‍ കൊച്ചിയില്‍ തട്ടിപ്പിന് അറസ്റ്റിലായി. ആന്റോ അഗസ്റ്റിനും ജോസൂട്ടിയുമാണ് അറസ്റ്റിലായത്.  അഞ്ചുമണിക്കായിരുന്നു മലയാളത്തിന്റെ സ്വന്തം മൊബൈല്‍ ഫോണ്‍ എന്ന പേരില്‍ ഫോണിന്റെ ലോഞ്ചിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നാലുമണിക്ക് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കളമശ്ശേരി പോലിസാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് അറസ്റ്റ്. നിരവധി ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇവര്‍ അടച്ചില്ലെന്ന് പരാതിയുമുണ്ട്. മലയാളത്തിലെ മുന്‍നിര പത്രങ്ങളില്‍ ഇന്ന് മുന്‍ പേജില്‍ മാംഗോ ഫോണിന്റെ പരസ്യം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top