മഹ്‌റമില്ലാതെ അപേക്ഷിച്ച 1124 സ്ത്രീകള്‍ക്ക് ഹജ്ജിന് അവസരം

കൊണ്ടോട്ടി: പുരുഷന്‍മാരില്ലാതെ സംസ്ഥാനത്ത് നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ അപേക്ഷ നല്‍കിയ 1124 സ്ത്രീകള്‍ക്ക് ഹജ്ജിന് നേരിട്ട് അവസരം. 281 കവറുകളിലായാണ് ഇവര്‍ അപേക്ഷ നല്‍കിയത്.45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ സംഘത്തിനാണ് ആണ്‍തുണയില്ലാതെ ഹജ്ജിന് നേരിട്ട് അവസരം നല്‍കിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. അടുത്ത ബന്ധുവോ രക്തബന്ധമോ ഉള്ള പുരുഷന്‍(മഹ്‌റം) ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം 45 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ മാത്രമുള്ള സംഘത്തിന് ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. അതേസമയം, അപേക്ഷിച്ച നാലു പേരില്‍ ഒരാള്‍ ഇല്ലെങ്കില്‍ മറ്റുള്ളവരുടെയും യാത്ര റദ്ദാവും.

RELATED STORIES

Share it
Top